1 - ഉല്പത്തി - Genesis
2 - പുറപ്പാടു് - Exodus
3 - ലേവ്യപുസ്തകം - Leviticus
4 - സംഖ്യാപുസ്തകം - Numbers
5 - ആവർത്തനം - Deutronomy
6 - യോശുവ - Joshua
7 - ന്യായാധിപന്മാർ - Judges
8 - രൂത്ത് - Ruth
9 - ശമൂവേൽ-1 - Samuel - 1
10 - ശമൂവേൽ -2 - Samuel - 2
11 - രാജാക്കന്മാർ 1 - Kings - 1
12 - രാജാക്കന്മാർ 2 - Kings - 2
13 - ദിനവൃത്താന്തം 1 - Chronicles - 1
14 - ദിനവൃത്താന്തം 2 - Chronicles - 2
15 - എസ്രാ - Ezra
16 - നെഹെമ്യാവു - Nehemieah
17 - എസ്ഥേർ - Estar
18 - ഇയ്യോബ് - Job
19 - സങ്കീർത്തനങ്ങൾ - Psalms
20 - സദൃശ്യവാക്യങ്ങൾ - Proverbs
21 - സഭാപ്രസംഗി - Ecclesiastes
22 - ഉത്തമ ഗീതം - Song of songs
23 - യെശയ്യാ - Isaiah
24 - യിരേമ്യാവു - Jeremiah
25 - വിലാപങ്ങൾ - Lamentations
26 - യേഹേസ്കേൽ - Ezekiel
27 - ദാനീയേൽ - Daniel
28 - ഹോശേയ - Hosea
29 - യോവേൽ - Joel
30 - ആമോസ് - Amos
31 - ഒബാദ്യാവു - Obadiah
32 - യോനാ - Jonah
33 - മീഖാ - Micah
34 - നഹൂം - Nahum
35 - ഹബക്കൂക് - Habakkuk
36 - സെഫന്യാവു - Zephaniah
37 - ഹഗ്ഗായി - Haggai
38 - സെഖർയ്യാവു - Zechariah
39 - മലാഖി - Malachi
40 - മത്തായി - Matthew
41 - മർക്കൊസ് - Mark
42 - ലൂക്കോസ് - Luke
43 - യോഹന്നാൻ - John
44 - പ്രവൃത്തികൾ - Acts
45 - റോമർ - Romans
46 - കൊരിന്ത്യർ 1 - Corinthians - 1
47 - കൊരിന്ത്യർ 2 - Corinthians - 2
48 - ഗലാത്യർ - Galatians
49 - എഫെസ്യർ - Ephesians
50 - ഫിലിപ്പിയർ - Phillippians
51 - കൊലൊസ്സ്യർ - Colossians
52 - തെസ്സലൊനീക്യർ 1 - Thessalonians - 1
53 - തെസ്സലൊനീക്യർ 2 - Thessalonians - 2
54 - തിമൊഥെയൊസ് 1 - Timothy - 1
55 - തിമൊഥെയൊസ് 2 - Timothy - 2
56 - തീത്തൊസ് - Titus
57 - ഫിലേമോൻ - Philemon
58 - എബ്രായർ - Hebrews
59 - യാക്കോബ് - James
60 - പത്രൊസ് 1 - Peter - 1
61 - പത്രൊസ് 2 - Peter - 2
62 - യോഹന്നാൻ 1 - John - 1
63 - യോഹന്നാൻ 2 - John - 2
64 - യോഹന്നാൻ 3 - John - 3
65 - യൂദാ - Jude
66 - വെളിപ്പാടു - Revelations
ഉല്പത്തി -1
ഉല്പത്തി 1
{{SVPM Genesis}}{{Navi| Prev=സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം -1| Next=സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 1| }} {{SVPM Old Testament}} {{verse|1}} ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. {{verse|2}} ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. {{verse|3}} വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. {{verse|4}} വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു. {{verse|5}} ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം. {{verse|6}} ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു. {{verse|7}} വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു. {{verse|8}} ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം. {{verse|9}} ദൈവം: ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു. {{verse|10}} ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു. {{verse|11}} ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. {{verse|12}} ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു. {{verse|13}} സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം. {{verse|14}} പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ; {{verse|15}} ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. {{verse|16}} പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി. {{verse|17}} ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി {{verse|18}} ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു. {{verse|19}} സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം. {{verse|20}} വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു. {{verse|21}} ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു. {{verse|22}} നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു. {{verse|23}} സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം. {{verse|24}} അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കൾ ഭൂമിയിൽനിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. {{verse|25}} ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. {{verse|26}} അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. {{verse|27}} ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. {{verse|28}} ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു. {{verse|29}} ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ; {{verse|30}} ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ചരിക്കുന്ന സകല ഭൂചരജന്തുക്കൾക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാൻ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. {{verse|31}} താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം. {{Navi| Prev=സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം -1| Next=സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 1| }}